തിരഞ്ഞെടുപ്പ്: അങ്കണവാടി ജീവനക്കാര്‍ക്ക് മതിയായ വേതനം നല്‍കുന്നില്ലെന്ന് പരാതി
തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി ബിഎല്‍ഒമാരായി നിയോഗിക്കുന്നവര്‍ക്കാണ് വേണ്ടത്ര അലവന്‍സ് നല്‍കാതെ പീഡിപ്പിക്കുന്നത്.
മലപ്പുറം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് മതിയായ വേതനം നല്‍കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി ബിഎല്‍ഒമാരായി നിയോഗിക്കുന്നവര്‍ക്കാണ് വേണ്ടത്ര അലവന്‍സ് നല്‍കാതെ പീഡിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഓഡിറ്റിങ് ഇല്ലെങ്കിലും ഒട്ടുമിക്ക ഉദ്യോഗസ്ഥരും ഇതിന്റെ പേരില്‍ ഭീമമായ തുക ചെലവാക്കുന്നതിന് കണക്കില്ല.
എന്നാല്‍, വീടുകള്‍ തോറും സ്ത്രീ വോട്ടര്‍മാരുടെയടക്കം കണക്കെടുപ്പിന് കഴിഞ്ഞ വര്‍ഷം നിയോഗിച്ച ബിഎല്‍ഒമാര്‍ക്ക് ആകെ ലഭിച്ചത് ഒരുവര്‍ഷത്തില്‍ 7,200 രൂപ മാത്രമാണ്. പുതുതായി ചേരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, പരിശോധനാ റിപോര്‍ട്ടുകള്‍ അടക്കമുള്ള ജോലികള്‍ ചെയ്യുന്ന അങ്കണവാടി വര്‍ക്കര്‍മാരായ ബിഎല്‍ഒമാരെ മറ്റ് ഉദ്യോഗസ്ഥര്‍ കരുവാക്കുകയാണെന്നാണ് ആരോപണം. അധ്യാപകരടക്കമുള്ളവര്‍ക്ക് മികച്ച വേതനം നല്‍കുമ്പോള്‍ വര്‍ഷം മുഴുവന്‍ തിരഞ്ഞെടുപ്പ് ജോലിയെടുക്കുന്ന അങ്കണവാടി ബിഎല്‍ഒമാരെ പീഡിപ്പിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.