തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന് പഞ്ചായത്തുകളില്‍ ഭരണ നഷ്ടം

Update: 2024-12-11 11:26 GMT

തിരുവന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 17 ഇടത്ത് യുഡിഎഫും 11ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള കക്ഷി നില11 ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്നു മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, 2 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്.

കൊല്ലം  ഏരൂര്‍ പഞ്ചായത്ത് വാര്‍ഡ് 17, പാലക്കാട് കൊടുവായൂര്‍ പഞ്ചായത്ത് വാര്‍ഡ് 13 എന്നിവ എല്‍ഡിഎഫ് നിലനിര്‍ത്തി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് വാര്‍ഡ് 3, കൊല്ലം തേവലക്കര പഞ്ചായത്ത് വാര്‍ഡ് 12, കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് 5 എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ , പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് വാര്‍ഡ് 18, ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാര്‍ഡ്, തൃശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് വാര്‍ഡ് 3, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് വാര്‍ഡ് 9, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷന്‍ തുടങ്ങിയ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. തൃശൂര്‍ നാട്ടിക പഞ്ചായത്ത് വാര്‍ഡ് 9, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡ്, പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാര്‍ഡ്, ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 12, കൊല്ലം ചടയമംഗലം പഞ്ചായത്ത് വാര്‍ഡ് 5, കൊല്ലം തേവലക്കര പഞ്ചായത്ത് വാര്‍ഡ് 22 എന്നിവ യുഡിഎഫ് പിടിച്ചെടുത്തു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭ വാര്‍ഡ് 41, തിരുവനന്തപുരം വെള്ളറട പഞ്ചായത്ത് കരിക്കാമന്‍കോട് വാര്‍ഡ് എന്നിവ ബിജെപി നിലനിര്‍ത്തി. മലപ്പുറം മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡില്‍ മുസ് ലിം ലീഗ് തിരിച്ചുപിടിച്ചു. കണ്ണൂര്‍ മാടായി പഞ്ചായത്തിലെ മാടായില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി.

Tags:    

Similar News