വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക പ്രക്ഷോഭമെന്ന് എല്‍ഡിഎഫ്

രാജ്ഭവന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും

Update: 2024-11-22 11:58 GMT
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക പ്രക്ഷോഭമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: വയനാട് കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്. ഡിസംബര്‍ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 2ന് മേപ്പാടിയില്‍ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയും തീര്‍ക്കും.

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് നവംബര്‍ 19ന് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ നടപടിയില്‍ സിപിഎമ്മിന്റെ കടുത്ത അമര്‍ഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനത്തെ അപലപിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പുനരധിവാസത്തിനുള്ള സഹായത്തിനുള്ള കേരളത്തിന്റെ വിശദമായ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി.

Tags:    

Similar News