വയനാട് പുനരധിവാസം; 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം

Update: 2025-02-14 07:29 GMT
വയനാട് പുനരധിവാസം; 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം

വയനാട്: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്ക് വായ്പയായാണ് തുക ലഭിക്കുക. സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരികരണം, പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ നവീകരണം എന്നിവക്കാണ് സഹായം അനുവദിച്ചത്.

അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞു.

Tags:    

Similar News