എല്‍ഡിഎഫിനെതിരേ കോണ്‍ഗ്രസ് ന്യൂനപക്ഷ ഭീകരവാദം ഉപയോഗിക്കുന്നു; വിവാദ പരാമര്‍ശവുമായി എം വി ഗോവിന്ദന്‍
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയെ ജയിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നും ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം: കോണ്‍ഗ്രസ് ന്യൂനപക്ഷ പാര്‍ട്ടികളെ കൂട്ടു പിടിച്ച് എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയെ ജയിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നും ഗോവിന്ദന്‍ പറഞ്ഞു.
ഒരു ഭാഗത്ത് ബിജെപിയുമായി ചേരുന്നു. ഒരു ഭാഗത്ത് ജമാഅത്തെ ഇസ് ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടു കുടുകയും ചെയ്യുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ ബോധപൂര്‍വമായ ശ്രമമാണ് എന്നും ന്യൂനപക്ഷ ഭീകരവാദത്തെ ഇടതുപക്ഷത്തിനെതിരേ ഉപയോഗിക്കുന്നത് വില പോവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.