ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കണം: രാഹുല്‍ ഗാന്ധി

ഗാന്ധിനഗര്‍: ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രണ്ട് തരം ആളുകളുണ്ട്. തൊഴിലാളികളും, ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും, അവര്‍ക്കുവേണ്ടി പോരാടുന്നവരും, അവരെ ബഹുമാനിക്കുന്നവരും, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ് ഒന്നാമത്തേത്. ജനങ്ങളില്‍ നിന്ന് അകന്നുപോയ മറ്റുള്ളവര്‍, അതായത് രണ്ടാമത്തെ വിഭാഗം, അവരെ ബഹുമാനിക്കുന്നില്ല, മറിച്ച്, അവരില്‍ പകുതിയും ബിജെപിക്കൊപ്പമാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതുവരെ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയടെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും ഭരണത്തില്‍ അവര്‍ കാണിച്ച പരാജയം കൊണ്ട് തന്നെ ഗുജറാത്തിലെ ജനങ്ങള്‍ പുതിയൊരു ഭരണനേതൃതവത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.