വനിതാ ലീഗില്‍നിന്ന് പുറത്താക്കി

കഴിഞ്ഞ കുറെ നാളുകളായി മുസ്‌ലിം ലീഗിന്റെ സംഘടനാ പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും രാഷ്ട്രീയശത്രുക്കളുടെ കൈയിലെ കളിപ്പാവയായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കംചെയ്യാന്‍ തീരുമാനിച്ചതെന്ന് സുഹ്‌റ മമ്പാട് അറിയിച്ചു.

Update: 2019-10-12 18:09 GMT

മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ കോറാടന്‍ റംലയെ വനിതാ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. നേരത്തെ മങ്കട മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന റംല സംഘടനാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതിരുന്നതിനാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും പട്ടുകണ്ടന്‍ മുനീറയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മുസ്‌ലിം ലീഗിന്റെ സംഘടനാ പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും രാഷ്ട്രീയശത്രുക്കളുടെ കൈയിലെ കളിപ്പാവയായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കംചെയ്യാന്‍ തീരുമാനിച്ചതെന്ന് സുഹ്‌റ മമ്പാട് അറിയിച്ചു.

മുസ്‌ലിം ലീഗിന്റെ ജില്ലാ സമ്മേളനം, ജില്ലാ ഓഫിസ് നിര്‍മാണ വിഭവസമാഹരണം, പ്രളയദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങിയവയിലൊന്നും സഹകരിച്ചിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചപ്പോഴും മാറിനിന്നു. നിലപാടുകള്‍ തിരുത്താന്‍ അവസരം നല്‍കിയതുകൊണ്ടാണ് അച്ചടക്കനടപടി വൈകിയതെന്ന് സുഹ്‌റ മമ്പാട് കൂട്ടിച്ചേര്‍ത്തു. വനിതാ ലീഗില്‍നിന്ന് പുറത്താക്കിയ കോറാടന്‍ റംലയും വനിതാ ലീഗ് അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗമായിരുന്ന തവളെങ്ങല്‍ ആയിഷയും സിപിഎമ്മിലാണ് ചേരുന്നത്.  

Tags:    

Similar News