മുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കിണറ്റില്‍
മലപ്പുറം: കാണാതായ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന് ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിന് തോട്ടത്തിലെ കിണറ്റില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഹാഷിം. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ കുടുംബം പൂക്കോട്ടുംപാടം പോലിസില്‍ പരാതി നല്കി. പരിശോധനയ്ക്കിടെയാണ് ഇന്ന് രാവിലെ പൊട്ടികല്ലിലെ സ്വകാര്യ ഭൂമിയിലെ കിണറിനരികില്‍ കുറച്ച് പണം കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കിണറ്റില്‍ ആദ്യം നോക്കിയപ്പോള്‍ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കിണര്‍ കുഴിച്ചയാളെ വിളിച്ചു വരുത്തി കിണറ്റില്‍ ഇറക്കി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അധികം സംസാരിക്കാത്ത സ്വഭാവകാരനാണ് ഹാഷിമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും അടുപ്പക്കാര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.