രാജ്യത്തെ സ്ത്രീ സമൂഹം അരക്ഷിതാവസ്ഥയില്‍: ബാബിയ ടീച്ചര്‍
രാജ്യത്തെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം ഇന്ന് ഏറെ അരക്ഷിതാവസ്ഥയിലും ആശങ്കയിലുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ബാബിയ ടീച്ചര്‍
മലപ്പുറം : രാജ്യത്തെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹം ഇന്ന് ഏറെ അരക്ഷിതാവസ്ഥയിലും ആശങ്കയിലുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ബാബിയ ടീച്ചര്‍. സ്വാതന്ത്ര്യം ലഭിച്ച ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും തുല്യനീതി കൈവരിയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ചൂഷണവും പീഡനവും നേരിടുന്ന ഒരു വിഭാഗമായി സ്ത്രീ മാറിയെന്നും പരിതാപകരമായ ഈ അവസ്ഥയില്‍ നിന്ന് അവരെ കൈപ്പിടിച്ച ഉയര്‍ത്തുക എന്നതാണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുന്നോട്ട് വെക്കുന്ന ആശയമെന്നും ബാബിയ ടീച്ചര്‍ പറഞ്ഞു. സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്തം എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ തലത്തില്‍ 2024 ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ 2 വരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നടത്തുന്ന ദേശിയ കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്തു സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി , കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ഇസുദ്ധീന്, സിവില്‍ പോലീസ് ഓഫീസര്‍ യു. രാഖി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഡി.ടി മിഷന്‍ എം വി ഹാജറ സ്‌നേക്ക് ടേക്കര്‍ ഉഷ , വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ആരിഫ ടീച്ചര്‍ വേങ്ങര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീല എടക്കര , അഷിത ആദം , നാസിയ മുഹമ്മദ്, ആസിയ തിരൂരങ്ങാടി എന്നിവര്‍ സംബന്ധിച്ചു.