മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് ഭാഷ്യം; മലപ്പുറത്ത് വിവിധയിടങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധം(വീഡിയോ)
പെരിന്തല്‍മണ്ണ: മലപ്പുറത്തെ ഭീകരവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് അജണ്ടകളെ സ്ഥിരീകരിക്കുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Full View
പെരിന്തല്‍മണ്ണയില്‍ നടന്ന പ്രതിഷേധത്തിന് എസ് ഡിപി ഐ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പുലാമന്തോള്‍, സെക്രട്ടറി അലി മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ മുസ്തഫ പാറല്‍, അലി താഴെക്കോട്, മുഹമ്മദലി അരക്കുപറമ്പ് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് മുസ്തഫ പോത്തേങ്ങല്‍ സമാപന പ്രസംഗം നടത്തി.