ഒന്നാംഘട്ട ഫസ്റ്റ് എയ്ഡ് പരീശീലനം സംഘടിപ്പിച്ചു

Update: 2021-03-29 17:37 GMT

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ട്രോമാകെയര്‍ പെരിന്തല്‍മണ്ണാ സ്‌റ്റേഷന്‍ യൂനിറ്റും ഐഎംഎ പെരിന്തല്‍മണ്ണ യൂനിറ്റും സംയുക്തമായി ഒന്നാം ഘട്ട ഫസ്റ്റ് എയ്ഡ് പരീശീലനം സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ നടന്ന പരിശീലന ക്ലാസ് ഐഎംഎ മുന്‍ നാഷനല്‍ പ്രസിഡന്റ് ഡോ. വി യു സീതി ഉദ്ഘാടനം ചെയ്തു. ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ.കൊച്ചു എസ് മണി അധ്യക്ഷത വഹിച്ചു. ഐഎംഎ അംഗങ്ങളായ

ഡോ. കെ യു സീതി, ഡോ. കെ എച്ച് ജയകൃഷ്ണന്‍, ട്രോമാകെയര്‍ അംഗങ്ങളായ പി അഷ്‌റഫ് നെമ്മിനി, മുഹമ്മദ് ഷഫീദ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. റാഫി (ഗള്‍ഫോണ്‍), പച്ചിരി ഫാറൂക്ക് (കാദറലി) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂനിറ്റിന് ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് വിവിധ കൂട്ടായ്മകളുടെ സാമ്പത്തിക സഹായം ലീഡര്‍ അബ്ദുല്‍ ജബ്ബാര്‍ ജൂബിലിക്ക് കൈമാറി.

ട്രോമാകെയര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് കെ വണ്ടൂര്‍, ട്രോമാകെയര്‍ പെരിന്തല്‍മണ്ണ യൂനിറ്റ് സെക്രട്ടറി നൗഷാദലി പുത്തനങ്ങാടി സംസാരിച്ചു. ആദ്യ സെഷനായ പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് ഡോ.ശശീധരനും രണ്ടാം സെഷനായ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് ട്രോമാകെയര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമ്മറും നിര്‍വഹിച്ചു. യൂനിറ്റ് ലീഡര്‍ അബ്ദുല്‍ ജബ്ബാര്‍ ജൂബിലി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News