മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന് ഇന്നു തുടക്കം, 38 സീറ്റുകളില്‍ ഇന്ന് ജനം വിധിയെഴുതും
60 അംഗ നിയമസഭയിലെ 38 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.
ഗുവാഹത്തി: സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഇന്ന് വോട്ടെടുപ്പിന് തുടക്കം.ബിജെപി നേതൃത്വത്തിലുള്ള സഖ്യം രണ്ടാം തവണയും അധികാരത്തില്‍ എത്തുമെന്ന് കരുതപ്പെടുന്ന സംസ്ഥാനത്ത് ശക്തമായ മല്‍സരമാണ് പ്രതീക്ഷിക്കുന്നത്.
60 അംഗ നിയമസഭയിലെ 38 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.
മണിപ്പൂരിലെ താഴ്‌വര ജില്ലകളായ ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ 29 സീറ്റുകളിലേക്കും കാങ്‌പോക്പി, ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ എന്നീ മലയോര ജില്ലകളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും 38 സീറ്റുകളില്‍ മത്സരിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും എന്‍ ബിരേന്‍ സിംഗ് സര്‍ക്കാരില്‍ അതൃപ്തി പ്രകടിപ്പിച്ച് ഈ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2017ല്‍ മണിപ്പൂരിലെ 60ല്‍ 28 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ 21 സീറ്റുകള്‍ നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും സഹായത്തോടെ ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഒന്നിലധികം രാഷ്ട്രീയ റാലികള്‍ പങ്കെടുത്ത് കൊണ്ടു പിടിച്ച പ്രചാരണം നടത്തിയിരുന്നു.
കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ എന്ന സായുധ അധോലോക സംഘം ബിജെപിക്ക് വോട്ട് ചെയ്യാന്‍ കുന്നിന്‍ പ്രദേശങ്ങളിലെ ജനങ്ങളോട് 'അഭ്യര്‍ത്ഥിച്ചത്' പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
2014 മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് മണിപ്പൂര്‍ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നാല്‍ വേഗത്തില്‍ റ്റ് പാര്‍ട്ടികളുമായി ഒരു ധാരണ ഉണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ് പറഞ്ഞു.