തോട്ടിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി

Update: 2021-09-28 14:41 GMT
തോട്ടിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി

പരപ്പനങ്ങാടി: മലിനജലം തോട്ടിലേക്ക് ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് മല്‍സ്യങ്ങള്‍ചത്തുപൊങ്ങി. പരപ്പനങ്ങാടി ഭാഗത്തുനിന്ന് ചാപ്പപ്പടി മുറിത്തോടിലേക്ക് ഒഴുകുന്ന വാപ്പിച്ചിക്ക റോഡിനരികിലൂടെ ഒഴുകുന്ന തോട്ടിലാണ് നിരവധി മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയത്. മീനുകള്‍ക്കൊപ്പം ചത്ത ഇഴജന്തുക്കളും തോട്ടിലെത്തിയിട്ടുണ്ട്.

വിഷമാലിന്യം കലര്‍ന്ന തോട്ടിലെ വെള്ളം കുടിച്ചായിരിക്കാം ഇഴജന്തുക്കള്‍ ചത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശം ഡിവിഷന്‍ കൗണ്‍സിലറും മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ പി വി മുസ്തഫ സന്ദര്‍ശിച്ചു. തോട്ടില്‍ വിഷമാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News