200 കിലോ പഴകിയ മത്സ്യം പിടികൂടി

Update: 2022-05-07 03:59 GMT
200 കിലോ പഴകിയ മത്സ്യം പിടികൂടി

കാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റില് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ലോറിയില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിലും പഴകിയ മത്സ്യമെത്തുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നാണ് നഗരസഭയുടേയും ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടേയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന നടന്നത്. 30 പെട്ടികളിലായി എത്തിച്ച മത്സ്യത്തില്‍ എട്ട് പെട്ടികള്‍ നിറയെ പഴകിയ മത്സ്യമായിരുന്നു.

സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ നടന്നു വരികയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിയിരുന്നു. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂള്‍ബാറുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടെങ്ങളില്‍ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി.

Tags:    

Similar News