പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; ചികില്‍സാ പിഴവെന്ന് ആരോപണം

Update: 2025-02-10 06:35 GMT
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; ചികില്‍സാ പിഴവെന്ന് ആരോപണം

കാസര്‍കോട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ചികില്‍സാ പിഴവെന്ന് ആരോപണം. ചേറ്റുക്കുണ്ട് സ്വദേശിനി ദീപയാണ് മരിച്ചത്. കാസര്‍കോട് പത്മ ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. ഗര്‍ഭിണിയായത് മുതല്‍ യുവതി കാസര്‍കോട് പത്മ ആശുപത്രിയിലാണ് ചികില്‍സ തേടിയിരുന്നത്. പ്രസവത്തിലെ അപകട സാധ്യത ഡോക്ടര്‍ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതര്‍ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നതായും കുടുംബം പറയുന്നു. സംഭവത്തില്‍ യുവതിയുടെ കുടുംബം, ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

Tags:    

Similar News