മാസപ്പടി കേസ്; സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന വീണയുടെ മൊഴി പുറത്ത്

കുറ്റപത്രത്തിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

Update: 2025-04-26 07:46 GMT
മാസപ്പടി കേസ്; സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന വീണയുടെ മൊഴി പുറത്ത്

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന് വീണ മൊഴി നല്‍കിയതായി എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസില്‍ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ മൊഴി നല്‍കിയതെന്നാണ് റിപോര്‍ട്ടുകള്‍. കുറ്റപത്രത്തിലാണ് എസ്എഫ്‌ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സേവനം നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായും എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ട്.

സിഎംആര്‍എല്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക്കിനും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഈ സ്ഥാപനത്തില്‍ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്‌ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Tags:    

Similar News