താനൂര്‍: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍ സെയ്തുവിന്റെ മകന്‍ മുസ്തഫ (49) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം.പരിക്കേറ്റ മുസ്തഫയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സൈനബ. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫാത്തിമ, ഷിഫാന, മുനീര്‍, ഷഫീല നസറി. സഹോദരങ്ങള്‍: റഫീഖ്, റഷീദ്, അക്ബര്‍, സല്‍മത്ത്.