നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും
കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ ആകാശപാത, കോഴിപ്പാ വെള്ളിറ എന്നിവിടങ്ങളിലേക്കാണ് കര്‍ശന കൊവിഡ് നിബന്ധകള്‍ പാലിച്ച് പ്രവേശനം അനുവദിക്കുക.
മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ ആകാശപാത, കോഴിപ്പാ വെള്ളിറ എന്നിവിടങ്ങളിലേക്കാണ് കര്‍ശന കൊവിഡ് നിബന്ധകള്‍ പാലിച്ച് പ്രവേശനം അനുവദിക്കുക. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ അടഞ്ഞു കിടക്കുകയാണ്. മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി ഏകദേശം ഒരു കോടിയോളം രൂപ ഇക്കാലയളവില്‍ പാസിനത്തില്‍ നഷ്ടമായെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനുമതിയോടെ നിയന്ത്രണ വിധേയമായി വിനോദസഞ്ചാരികള്‍ക്ക് നിലമ്പൂരിലെ വനംവുകുപ്പ് കേന്ദ്രങ്ങള്‍ തുറന്നു കൊടുക്കാന്‍ ധാരണയായത്. കനോലി പ്ലോട്ടിലേക്ക് എളുപ്പം എത്താനുള്ള ചാലിയാറിനു കുറുകെയുള്ള പ്രളയത്തില്‍ തകര്‍ന്നതിനാല്‍ ഇനി മൈലാടിപ്പാലം കടന്ന് ചാലിയാര്‍ പഞ്ചായത്തിലൂടെ 16 കി.മീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍.വനംവകുപ്പ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.