സ്വാതന്ത്ര്യസമര ചരിത്രത്തെ തള്ളിക്കളയുന്ന സാഹചര്യത്തില്‍ രാജ്യമെത്തിനില്‍ക്കുന്നു: കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ്
തിരൂര്‍: സ്വാതന്ത്ര്യസമരത്തിന് വേണ്ടി വന്ദേമാതരം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവര്‍ സ്വാതന്ത്ര്യത്തിനുശേഷം വന്ദേമാതരത്തെ മുദ്രാവാക്യമാക്കി വിളിക്കാന്‍ മടി കാണിച്ചെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ്. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരാത് മാതാ കീ ജയ് വിളിക്കുന്നതില്‍ പോവും വര്‍ഗീയത കണ്ടെത്തി. രാജ്യസ്‌നേഹമില്ലാത്തവര്‍ക്ക് സ്ഥാനമാനങ്ങള്‍ കൈവന്നു. രാജ്യസ്‌നേഹത്തിന്റെ അവസാനത്തെ കണികപോലും രാജ്യത്ത് ഇല്ലാതാക്കാനുള്ള ശ്രമം തുടരുകയാണ്.
ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണം പ്രത്യേകസാഹചര്യത്തിലെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ.എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ വി എന്‍ രാജീവന്‍, അഡ്വ.എന്‍ അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനാ സഭാ സെക്ഷനില്‍ അഡ്വ.എ രാധാകൃഷ്ണന്‍, അഡ്വ.വിളക്കുടി എസ് രാജേന്ദ്രന്‍, അഡ്വ.ബി അശോക്, അഡ്വ.എ ആര്‍ ഗംഗാദാസ്, അഡ്വ.കെ എം കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.