പരപ്പനങ്ങാടിയില്‍ ഓടിട്ട വീട് തകര്‍ന്നു

മേല്‍ക്കൂര പൂര്‍ണമായും തകരുകയും അതിന്റെ താഴെ ഭാഗത്തെ നില ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

Update: 2020-03-17 12:39 GMT

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറത്ത് ഓടിട്ട വീട് തകര്‍ന്നു. പാത്തകുഞ്ഞാലി കോയക്കുട്ടി ഹാജിയുടെ 35 വര്‍ഷത്തോളം പഴക്കമുള്ള വീടാണ് തകര്‍ന്നത്. ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലെ പട്ടിക ദ്രവിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

മേല്‍ക്കൂര പൂര്‍ണമായും തകരുകയും അതിന്റെ താഴെ ഭാഗത്തെ നില ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുന്നതിന്റെ തൊട്ടുമുമ്പ് വീട്ടിലുള്ളവര്‍പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയതായും വീട്ടുടമ കോയക്കുട്ടി ഹാജി പറഞ്ഞു.

Tags:    

Similar News