അനധികൃത മദ്യവില്‍പ്പന; ഗൃഹനാഥന്‍ പിടിയില്‍
എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പെരിന്തല്‍മണ്ണ താലൂക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നെന്മിനി വെള്ളോലി വീട്ടില്‍ ജയചന്ദ്രന്‍ (50) പിടിയിലായത്.
പെരിന്തല്‍മണ്ണ: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഗൃഹനാഥന്‍ പിടിയില്‍. എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി പെരിന്തല്‍മണ്ണ താലൂക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നെന്മിനി വെള്ളോലി വീട്ടില്‍ ജയചന്ദ്രന്‍ (50) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് വില്പനകക്കായി സൂക്ഷിച്ചു വെച്ച ഇന്ത്യന്‍ നിര്‍മിത 22 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചു.