സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമാണ് മിക്ക കെഎസ്ആര്‍ടിസി സ്റ്റാന്റുകളും, മദ്യവില്‍പ്പന തുടങ്ങുന്നതോടെ ശല്യം വര്‍ധിക്കും; ദുരനുഭവം ഓര്‍മപ്പെടുത്തി നര്‍ഗ്ഗീസ് ബീഗം

ഇനി മദ്യവില്‍പ്പന കൂടി ആരംഭിക്കുന്നതോടെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയില്‍ വളരെയേറെ ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉണ്ടാകുക

Update: 2021-09-04 19:04 GMT
കോഴിക്കോട്: കെസ്ആര്‍ടിസി ബസ് സ്റ്റാന്റുകളോട് ചേര്‍ന്ന് മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാതലത്തില്‍ മുന്‍പ് തനിക്കുണ്ടായ ദുരനുഭവം ഓര്‍മപ്പെടുത്തി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക നര്‍ഗ്ഗീസ് ബീഗം. രാത്രി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമാണ് മിക്ക കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകള്‍ എന്നും നര്‍ഗ്ഗീസ് പറയുന്നു. ഇനി മദ്യവില്‍പ്പന കൂടി ആരംഭിക്കുന്നതോടെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയില്‍ വളരെയേറെ ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉണ്ടാകുക എന്നും അവര്‍ അഭിപ്രായപ്പെട്ടു.


2018 ആഗസ്ത് 6ന് രാത്രിയിലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് നര്‍ഗ്ഗീസ് ബീഗത്തിനു നേരെ കൈയേറ്റ ശ്രമമുണ്ടായത്. ഈരാറ്റുപേട്ടയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അവര്‍. മദ്യപനായ ഒരാള്‍ ബാഗ് തട്ടിപ്പറിക്കാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സ്റ്റാന്റില്‍ നിറയെ ആളുകളുണ്ടായിട്ടും ഇത്തരത്തില്‍ ആക്രമണ ശ്രമം നടന്നു. തനിച്ച് യാത്രചെയ്യാനെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും നിരീക്ഷിക്കുന്ന പലരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളിലുണ്ട്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ ധാരാളം ഒഴിഞ്ഞ ഇടങ്ങളുള്ളതിനാല്‍ ഇവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കാറുണ്ട്. മറ്റു പല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളിലെയും സ്ഥിതി സമാനമാണ്. ഇനി മദ്യ വില്‍പ്പന കൂടി ആരംഭിക്കുന്നതോടെ സ്ത്രീ സുരക്ഷയില്‍ വളരെ ആശങ്കപ്പെടേണ്ട അവസ്ഥയാണ് ഉണ്ടാകുക എന്നും നര്‍ഗ്ഗീസ് ബീഗം പറഞ്ഞു.




Tags:    

Similar News