കൊല്ലത്തും ഇടുക്കിയിലും ബസ് അപകടം; നിരവധി പേര്‍ക്കു പരിക്ക്

Update: 2024-01-17 05:09 GMT

കൊല്ലം /ഇടുക്കി: കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചല്‍ വടമണില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നു അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

    ഇടുക്കി പീരുമേടിനു സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നു തെന്നി മാറി. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്ന ബസാണ് റോഡില്‍ നിന്നു തെന്നിമാറിയത്. സമീപത്തുളള വലിയ തിട്ടയില്‍ ബസ് തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. ഏഴ് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.

Tags:    

Similar News