സൂരജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

Update: 2025-03-24 03:29 GMT
സൂരജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

കണ്ണൂർ: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും . കഴിഞ്ഞ ദിവസം കോടതി കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കണ്ടെത്തിയിരുന്നു. ആറു പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. കേസിൽ 12 പേരാണ് പ്രതികളായുണ്ടായിരുന്നത്.

2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റ പേരിൽ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്.

Tags:    

Similar News