
തിരുവനന്തപുരം: ആശ സമരത്തിൻ്റെ ഭാഗമായി ആശമാർ നടത്തുന്ന കൂട്ട ഉപവാസ സമരം ഇന്ന് . സെക്രട്ടേറിയേറ്റിനു മുന്നിൽ ഇന്ന് രാവിലെ 10 മണിക്കാണ് ഉപവാസ സമരം ഇരിക്കുന്നത്. ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങി തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് ആശമാർ പറയുന്നത്. സർക്കാറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനേ തുടർ നാണ് നിരാഹാര സമരം, കൂട്ട ഉപവാസം എനിങ്ങനെ സമരത്തിൻ്റെ വിവിധ തലങ്ങളിലേക്ക് കടന്നത്.