അംഗന്‍വാടിയുടെ പൂട്ട് തകര്‍ത്ത് മുട്ട പൊട്ടിച്ചു കുടിച്ച് മോഷ്ടാവ്; പിടി കൂടി പോലിസ്

Update: 2025-03-24 06:06 GMT
അംഗന്‍വാടിയുടെ പൂട്ട് തകര്‍ത്ത് മുട്ട പൊട്ടിച്ചു കുടിച്ച് മോഷ്ടാവ്; പിടി കൂടി പോലിസ്

പത്തനംതിട്ട: അടൂര്‍, ചൂരക്കോട് ശ്രീനാരായണപുരം അംഗന്‍വാടിയില്‍ നിന്നു മുട്ടയും മൊബൈല്‍ ഫോണും മോഷ്ടിച്ചയാളെ പിടികൂടി പോലിസ്. കൊല്ലം യേരൂര്‍ കമുകുംപള്ളില്‍ വീട്ടില്‍ ജയകുമാറിനെയാണ് (48) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. അംഗന്‍വാടിയില്‍ കയറിയ ജയകുമാറും സഹായിയും കുട്ടികള്‍ക്ക് വേണ്ടി വച്ചിരുന്ന മുട്ടയില്‍ ചിലത് പൊട്ടിച്ച് കുടിക്കുകയും ചിലത് മതിലില്‍ എറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. കൂടാതെ അംഗന്‍വാടിയിലെ ഡോക്യൂമെന്റുകള്‍ നിലത്തേക്ക്് വലിച്ച് വാരിയിടുകയും ഫോണ്‍ മോഷ്ടിക്കുകയും ചെയ്തു.

വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു പ്രതികളുടെ അതിക്രമം. വിവരമറിഞ്ഞ അംഗന്‍വാടി ജീവനക്കാര്‍ പോലിസിനെ കാര്യമറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി നടത്തിയ സിസിടിവി പരിശോധനയാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. കേസില്‍ ഒരു പ്രതി കൂടി ഉണ്ടെന്നും അയാള്‍ക്കു വേണ്ടി അന്വേഷണം തുടങ്ങിയെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News