തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

Update: 2022-10-29 04:57 GMT
തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

ആലപ്പുഴ: തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയിലായി. രാജേഷ് എന്നയാളെയാണ് മാവേലിക്കരയില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിലെ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണക്കൂട്, കിരീടം എന്നിവയാണ് മോഷണം പോയത്.

ക്ഷേത്രത്തില്‍ തൊഴുത് വണങ്ങി പ്രാര്‍ത്ഥിച്ച ശേഷം ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോളാണ് മോഷണ വിവരമറിയുന്നത്. മുഖം മൂടി ധരിച്ച നിലയിലുള്ള കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News