കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശ്ശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Update: 2024-02-14 12:37 GMT

കൊച്ചി: കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News