
ഇടുക്കി: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി നേര്യമംഗലത്താണ് അപകടം. ബസിനുള്ളില്‍ കുടുങ്ങികിടന്ന നിരവധി യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു മാറ്റി. ഒരാള്‍ ബസിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. അയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കട്ടപ്പനയില്‍ നിന്നു എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 25 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.