പരപ്പനങ്ങാടി: ഭരണഘടന ശില്‍പ്പി അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപെട്ടും എസ്ഡിപിഐ പ്രതിഷേധപ്രകടനം നടത്തി.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തില്‍ അംബേദ്കറെ അവഹേളിക്കുകയായിരുന്നു .ഇതിനെതിരെ എസ്ഡിപിഐ അടക്കം രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്.
എസ്ഡിപി ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ നടത്തിയ പ്രതിഷേധത്തിന് തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് പരനങ്ങാടി, മണ്ഡലം നേതാക്കളായ ജാഫര്‍ ചെമ്മാട് , വാസു ടി സിദ്ധീഖ് കെ, നൗഫല്‍ സി പി , ഫൈസല്‍ കൊടിഞ്ഞി സലാം കെ നേതൃത്വം നല്‍കി.