കെപിഎസ്ടിഎ ധര്‍ണ
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസിനു മുന്നിലാണ് ധര്‍ണ നടത്തിയത്
പരപ്പനങ്ങാടി: പൊതുവിദ്യാലയങ്ങളില്‍ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, നിയമനം ലഭിച്ച ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രവേശന അനുമതി നല്‍കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകരും നിയമിക്കുക, എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച് പശ്ചാത്തലത്തില്‍ അധ്യാപകനെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ (കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍) തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്് ജിതേഷ് എ അധ്യക്ഷത വഹിച്ചു. പി കെ മനോജ്, ഇ അനില്‍കുമാര്‍, ഇ ഉമേഷ് കുമാര്‍, എന്‍ അബ്ദുല്ല, സുഭാഷ് കെ, മുഹമ്മദ് എം, സി പി ഷറഫുദ്ദീന്‍, കെ പി രാജേഷ്, പി കെ മധുസൂദനന്‍, എ വിഷറഫലി, രാജീവ് എ വി ഷമീര്‍ അലി സംസാരിച്ചു.