പൗരത്വ ബില്ല് പിന്‍വലിക്കുക: കെപിഎസ്ടിഎ മേലാറ്റൂര്‍ ഉപജില്ലാ സമ്മേളനം
പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ടി ടി റോയ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.
പെരിന്തല്‍മണ്ണ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) മേലാറ്റൂര്‍ ഉപജില്ലാ സമ്മേളനം പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ടി ടി റോയ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി വി രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി ടി രാജീവ്, എം ടി ജോസ്, പി സക്കീര്‍ ഹുസൈന്‍, ഇ ഹരീഷ്, പി സുബരാജ്, വി ശ്രീനിവാസന്‍, ജി ശ്രീരജ്‌നാഥ്, കെ ജയകൃഷ്ണന്‍ സംസാരിച്ചു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണെമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ടി. രാജീവ് (പ്രസി.), വി ശ്രീനിവാസന്‍ (സെക്ര.), കെ ജയകൃഷ്ണന്‍ (ട്രഷ.).