പെരിന്തല്‍മണ്ണ: കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയായ മുള്ള്യാകുര്‍ശിയില്‍ പരിഭ്രാന്തി പടര്‍ത്തുന്ന പുലിയെ പിടി കൂടാന്‍ വനംവകുപ്പ് കൂട് വച്ചു. മുള്ള്യാകുര്‍ശ്ശി മേല്‍മുറിയിലാണ് കൂട് സ്ഥാപിച്ചത്.
വെള്ളിയാഴ്ച മേല്‍മുറിയില്‍ രണ്ട് ആടുകളെ കൊന്നിട്ടതാണ് സംശയം ബലപ്പെടുത്തിയത്. ഇന്നലെ പകല്‍ മൂന്നോടെ ആടുകളുടെ കരച്ചില്‍ കേട്ട് ഉടമ ഓടിയെത്തുമ്പോഴേക്കും കഴുത്തില്‍ മുറിവേറ്റ് ചത്ത നിലയിലായിരുന്നു. ഇതോടെയാണ് മുള്ള്യാകുര്‍ശ്ശിയും പരിസരവും പുലി ഭീതിയിലായത്. ആടുകളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജന്‍ ഡോ. അജയ്കുമാര്‍ ആടുകളെ കൊന്നത് പുലിയാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. നിലമ്പൂര്‍ വനം വകുപ്പ് ഒഫിസര്‍ സജികുമാറിന്റെ നേതൃത്വത്തിലാണ് കെണി വച്ചത്.