മലപ്പുറം ജില്ല വിഭജനം; പി ഉബൈദുല്ല എല്‍എല്‍എയ്ക്ക് നിവേദനം നല്‍കി എസ്ഡിപിഐ

Update: 2021-06-16 09:37 GMT
മലപ്പുറം ജില്ല വിഭജനം; പി ഉബൈദുല്ല എല്‍എല്‍എയ്ക്ക് നിവേദനം നല്‍കി എസ്ഡിപിഐ

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ ഭാഗമായി മലപ്പുറം നിയോജകമണ്ഡലം എംഎല്‍എ പി ഉബൈദുല്ലയ്ക്ക് എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കി.

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി നിവേദനം കൈമാറി. മലപ്പുറം മണ്ഡലം പ്രസിഡന്റ് ടി സിദ്ദീഖ് മാസ്റ്റര്‍, സെക്രട്ടറി ഇര്‍ഷാദ് മൊറയൂര്‍, കെ കെ സാദിഖ് അലി എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News