മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലി ആഘോഷ പ്രഖ്യാപനം വെള്ളിയാഴ്ച

Update: 2021-07-07 14:13 GMT
മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലി ആഘോഷ പ്രഖ്യാപനം വെള്ളിയാഴ്ച

മഞ്ചേരി: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷനു കീഴിലുള്ള മഞ്ചേരി ദാറുസ്സുന്ന ഇസ് ലാമിക കേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷ പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും. ചടങ്ങില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കിടങ്ങഴി അബ്ദു റഹീം മൗലവിക്ക് സ്വീകരണവും നല്‍കും. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി, എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങള്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി പങ്കെടുക്കും. പരിപാടി എസ് വൈഎഫ് വിഷന്‍ ചാനലിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.

Manjeri Darussunna Silver Jubilee Celebration Announcement on Friday

Tags:    

Similar News