മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലി: ദാറാനി സംഗമം നടത്തി

Update: 2021-08-15 15:38 GMT
മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലി: ദാറാനി സംഗമം നടത്തി

മലപ്പുറം: 'അറിവില്‍ നിറമില്ല' എന്ന പ്രമേയത്തില്‍ 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേരി ദാറുസ്സുന്ന രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ദാറാനി സംഗമം സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുസ്സുന്ന മാനേജര്‍ ഇ കെ അബ്ദുറശീദ് മുഈനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി അനുഗ്രഹസന്ദേശം നല്‍കി.

സയ്യിദ് മുബശ്ശിര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, സയ്യിദ് ശൗഖത്തലി തങ്ങള്‍, സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍, ഇ പി അശ്‌റഫ് ബാഖവി അലി അക്ബര്‍ മൗലവി,സദഖത്തുല്ല മുഈനി ഇരിവേറ്റി, അബൂ ഹനീഫ മുഈനി, യു ജഅഫറലി മുഈനി, വി എ കരിം വഹബി, സദഖത്തുല്ല മൗലവി, കാടാമ്പുഴ, അബ്ദുല്ല വഹബി അരൂര്‍, ജലീല്‍ വഹബി അണ്ടത്തോട്, എന്‍ പി എം അശ്‌റഫ് വഹബി അമീന്‍ ദാറാനി ചുള്ളിയോട്, ബശീര്‍ വഹബി വയനാട് സംസാരിച്ചു.

Tags:    

Similar News