കേരളത്തിലെ എന്‍സിപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് എന്‍ എ മുഹമ്മദ് കുട്ടി

Update: 2025-02-13 13:05 GMT
കേരളത്തിലെ എന്‍സിപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് എന്‍ എ മുഹമ്മദ് കുട്ടി

മലപ്പുറം: കേരളത്തിലെ എന്‍സിപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ എന്‍ എ മുഹമ്മദ് കുട്ടി. രാഷ്ട്രീയ വിശദീകരണജാഥയുടെ ഭാഗമായി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി രൂപീകരിച്ചത് മുതല്‍ തന്നെ വര്‍ഗീയ വിരുദ്ധ നിലപാടെടുത്ത പാര്‍ട്ടിയാണ്. അതില്‍ ഇന്നും ഒരു മാറ്റവും ഇല്ല. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ ഉള്‍പ്പെടെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ പാര്‍ട്ടി കേരളത്തില്‍ എന്‍.ഡി.എയുടെ ഭാഗമല്ല. മറ്റു സംസ്ഥാനങ്ങളിലും എന്‍ഡിഎയുടെ ഭാഗമായി പാര്‍ട്ടി നിലനില്‍ക്കുന്നില്ല.

ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമല്ലാതെ ഒറ്റക്കാണ് 30 സീറ്റില്‍ എന്‍സിപി മത്സരിച്ചത് ജാര്‍ഖണ്ഡിലും ഹിമാചല്‍ പ്രദേശിലും എന്‍ഡിഎയുടെ ഭാഗമല്ലാതെയാണ് മത്സരിച്ചത.് കേരളത്തിലും അതേ നിലപാട് തന്നെയാണ് പിന്തുടരുന്നത് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് കെ എ ജബ്ബാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മാറായ അഡ്വ. സൈഫുദ്ധീന്‍, കല്ലറ മോഹന്‍ദാസ്, പാര്‍ത്ഥ സാരഥി മാസ്റ്റര്‍ ,ജില്ലാ പ്രസിഡന്റ് നാദിര്‍ഷ കടായിക്കല്‍, എന്‍ വൈ സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂര്‍, ജില്ലാ വൈസ്പ്രസിഡന്റ് കുഞ്ഞി മരക്കാര്‍ പാലാണി, ജില്ലാ സെക്രട്ടറി മുഹമ്മദലി എ.ആര്‍. നഗര്‍ എന്നിവര്‍ സംബന്ധിച്ചു.




Tags:    

Similar News