തുല്യവേതനം ആവശ്യപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ സൂചനാ സമരം

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം വി സുധീപ് ഉല്‍ഘാടനം ചെയ്തു.

Update: 2021-02-26 15:57 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബ്രിഗേഡില്‍ ജോലി ചെയുന്ന താത്കാലിക നഴ്‌സിംഗ് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുനൈറ്റഡ് നഴസ് അസോസിയേഷനു കീഴില്‍ എന്‍എച്ച്എം നഴ്‌സുമാര്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ അനിശ്ചിതകാല സൂചനാ സമരം നടത്തി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം വി സുധീപ് ഉല്‍ഘാടനം ചെയ്തു. തുല്യ ജോലിക്ക് തുല്യവേതനം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോണ്‍, അഭിരാജ്, നബീല്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജയ് വിശ്വംഭരന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനൂപ് വര്‍ഗീസ്, യുഎന്‍എ എന്‍എച്ച്എം മഞ്ചേരി യൂനിറ്റ് പ്രസിഡന്റ് ഹരികൃഷ്ണന്‍, യൂണിറ്റ് സെക്രട്ടറി ശില്പ പ്രദീപ് സംസാരിച്ചു.


Tags:    

Similar News