മഞ്ചേരി മെഡിക്കല്‍ കോളജില്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്

Update: 2022-04-07 18:28 GMT
മഞ്ചേരി മെഡിക്കല്‍ കോളജില്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി സക്കീനക്കാണ് (46) പരിക്കേറ്റത്. ഇവരുടെ തലയ്ക്ക് പിന്നിലാണ് മുറിവേറ്റത്.

കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണത്.

Tags:    

Similar News