മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (54) ആണ് മരിച്ചത്. ആന കൃഷ്ണന്‍ കുട്ടിയെ തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.
രാവിലെ 12.30 ഓടെയായിരുന്നു സംഭവം. 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു. നാല് ദിവസമായാണ് ആണ്ട് നേര്‍ച്ച. നിയമാനുസൃതമായാണ് ആനയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നു അധികൃതര്‍ പറഞ്ഞു. എട്ടോളം ആനകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു.