മഞ്ചേരി മെഡിക്കല്‍ കോളജില്‍ എന്‍എച്ച്എം നഴ്‌സ്മാരുടെ ശമ്പളം വെട്ടിക്കുറച്ചു
മഞ്ചേരി: കൊവിഡ് 19 വ്യാപന ഘട്ടത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ട എന്‍എച്ച്എം നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ചു. സ്ഥിരം ജീവനക്കാര്‍ തികയാതെ വന്നതും പലരും ഭയന്ന് ജോലിക്കെത്താത്തതുംകൊണ്ടാണ് പുറത്തുനിന്ന് നഴ്‌സുമാരെ നിയമക്കേണ്ടിവന്നത്. ഇവരുടെ ശമ്പളമാണ് ആരോഗ്യവകുപ്പ് വെട്ടിക്കുറച്ചിരിക്കുന്നത്.
ആദ്യം 17,000 രുപ ശമ്പളവും താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കിയിരുന്നത്. പിന്നീട് ഭക്ഷണവും വാഹനസൗകര്യവും ഒഴിവാക്കി. രണ്ട് മാസം മുന്‍പ് ഇവരുടെ ശമ്പളം 25,000 രൂപയാക്കി ഉയര്‍ത്തി. പക്ഷേ, കഴിഞ്ഞ മാസം ശമ്പളം 15,000 രൂപയാക്കി വെട്ടിക്കുറച്ചു. ഭക്ഷണത്തിനും യാത്രയ്ക്കും വേറെ പണം വേണമെന്നായതോടെ ഇപ്പോള്‍ കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല. ഇവരില്‍ ഏറെ പേര്‍ക്കും കൊവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥയുണ്ടായിരുന്നു.
കൊവിഡ് വ്യാപനം വര്‍ദ്ധിച്ച അടിയന്തിര ഘട്ടത്തില്‍ സേവനത്തിന് തയ്യാറായ എന്‍എച്ച്എം സ്റ്റാഫ് നഴ്‌സ്മാരോടുള്ള ആരോഗ്യ വകുപ്പിന്റെ വിവേചനം മനുഷ്യാവകാശ ലംഘനമാണെന്ന് ജീവനക്കാര്‍ പറയുന്നു. ആവശ്യം കഴിഞ്ഞ് പുറം തള്ളുന്ന നിലപാട് ആരോഗ്യ വകുപ്പിന് ചേര്‍ന്നതല്ല. ആരോഗു വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്നും അടിയന്തിര ഘട്ടത്തിലെ സേവനത്തെ അവഗണിക്കരുതെന്നുമാണ് നഴ്‌സുമാരുടെ ആവശ്യം.