ലോകത്ത് ഏറ്റവും കൂടുതല്‍ നീതി നിഷേധം നേരിടുന്നത് ഫലസ്തീനികള്‍: ഫൈസല്‍ ഇസ്സുദ്ദീന്‍
തിരൂര്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ നീതി നിഷേധം നേരിടുന്ന ജനത ഫലസ്തീനികള്‍ ആണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍. തിരൂരില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യക്കുരുതികള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും കയ്യും കണക്കുമില്ല. ആ രാജ്യം ഉണ്ടായ അന്നുമുതല്‍ തുടങ്ങിയതാണിത്. ഫലസ്തീനികളുടെ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ സംവിധാനങ്ങളുണ്ടാക്കണം. ഫലസ്തീനികളെ അക്രമികളാക്കുന്ന മാധ്യമ ഇരട്ടത്താപ്പും നാം തിരിച്ചറിയേണ്ടതുണ്ട്. ചരിത്ര ബോധമില്ലാത്തവര്‍ക്കേ ഫലസ്തീനികളെ തീവ്രവാദികള്‍ എന്നു വിളിക്കാനാവൂ. ദീര്‍ഘകാലം ഫലസ്തീനെ പിന്തുണച്ചിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ അക്രമകാരികളായ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനെതിരെ നാം ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അദ്ധ്യക്ഷനായിരുന്നു. ഐക്യദാര്‍ഢ്യ സംഗമത്തിന് മുന്നോടിയായി സ്ത്രീകള്‍ ഉള്‍പ്പെടെ അണിനിരന്ന റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വൈസ് പ്രസിഡണ്ടുമാരായ സൈതലവിഹാജി, എ ബീരാന്‍കുട്ടി ജനറല്‍ സെക്രട്ടറിമാരായ അഡ്വ: സാദിഖ് നടുത്തൊടി , മുസ്തഫ പാങ്ങാടന്‍ , മുര്‍ഷിദ് ഷമീം സെക്രട്ടറിമാരായ അഡ്വ : കെ.സി നസീര്‍ , പി ഷെരീഖാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ അബ്ദുല്‍ മജീദ്, ഹമീദ് പരപ്പനങ്ങാടി , നജീബ് തിരൂര്‍, ജൂബൈര്‍ കല്ലന്‍ എന്നിവര്‍ സംബന്ധിച്ചു.