വോട്ടര്‍മാരെ സമീപിക്കുന്നത് മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ ചൂണ്ടികാട്ടി: വി അബ്ദുര്‍റഹ്മാന്‍

മുസ്‌ലിംലീഗ് കൈവശം വെച്ചിരുന്ന സമയത്തുള്ള മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയില്‍ നിന്നും വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്.

Update: 2021-03-23 13:13 GMT

താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ ചൂണ്ടികാട്ടിയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന്‍ താനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമധികം വികസനങ്ങള്‍ നടന്ന പത്തു മണ്ഡലങ്ങളിലൊന്നാണ് താനൂര്‍. 1100 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തില്‍ നടന്നത്. മുസ്‌ലിംലീഗ് കൈവശം വെച്ചിരുന്ന സമയത്തുള്ള മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയില്‍ നിന്നും വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്.

വികസനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ബോധ്യമുണ്ടെന്ന് പര്യടനത്തിലൂടെ വ്യക്തമായി. ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവും. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് യുഡിഎഫ് കള്ളപ്രചരണങ്ങള്‍ നടത്തി വോട്ട് ചോദിക്കുന്നതെന്ന് വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സര്‍വ്വേഫലങ്ങളെ മുമ്പും വിശ്വസിച്ചിട്ടില്ലെന്നും താനൂരിലെ ജനത വികസന പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചതായും വി അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

Tags:    

Similar News