ഗവര്‍ണറുടെ നിലപാട് തെറ്റ്, പിന്‍വലിക്കണം; മാധ്യമവിലക്കിനെതിരേ വി ഡി സതീശന്‍

Update: 2022-10-24 13:07 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആ കസേരയില്‍ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിന്‍വലിച്ച് ഗവര്‍ണര്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു.

കൈരളി, ജയ്ഹിന്ദ്, റിപോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനുശേഷം പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

Tags:    

Similar News