കേരളത്തിന് ക്ഷീണം വന്നാലേ മലയാളമാധ്യമങ്ങളില്‍ വാര്‍ത്തയുള്ളൂ, നല്ല കാര്യം വന്നാല്‍ അത് വാര്‍ത്തയല്ലാതാകുന്നു'

Update: 2024-01-27 11:15 GMT
കേരളത്തിന് ക്ഷീണം വന്നാലേ മലയാളമാധ്യമങ്ങളില്‍ വാര്‍ത്തയുള്ളൂ, നല്ല കാര്യം വന്നാല്‍ അത് വാര്‍ത്തയല്ലാതാകുന്നു

തിരുവനന്തപുരം: മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയുള്ളൂ എന്നും നല്ല കാര്യം വന്നാല്‍ അത് വാര്‍ത്ത അല്ലാതാകുന്നുവെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് അറിയണമെങ്കില്‍ ഇംഗ്ലീഷ് പത്രം വായിക്കണമെന്നതാണ് സ്ഥിതി എന്നും മന്ത്രി വിമര്‍ശിച്ചു. മലയാളം മാധ്യമങ്ങള്‍ 91000 കോടിയുടെ നിക്ഷേപം വാര്‍ത്ത തമസ്‌കരിച്ചു. തമിഴ് നാട്ടില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാര്‍ത്ത ഒന്നാം പേജിലാണ് വരുന്നത്. എന്നാല്‍ 91000 കോടി കേരളത്തില്‍ നിക്ഷേപം വന്നുവെന്ന എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ വാര്‍ത്ത ചരമ വാര്‍ത്താക്കൊപ്പമാണ് വരുന്നത്. കേരളത്തെ കുറിച്ച് ഒരു തെറ്റായ ആഖ്യാനം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു.



Tags:    

Similar News