ഇനിയും കണ്ടെത്താനാവാതെ!; തെലങ്കാന ടണല്‍ അപകടം; തിരച്ചില്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

Update: 2025-04-03 07:24 GMT
ഇനിയും കണ്ടെത്താനാവാതെ!; തെലങ്കാന ടണല്‍ അപകടം; തിരച്ചില്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാന ടണല്‍ അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തെലങ്കാന റവന്യൂ മന്ത്രി പി ശ്രീനിവാസ് റെഡ്ഡി. ഫെബ്രുവരി 22 നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ (എസ്എല്‍ബിസി) പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ അപകടത്തില്‍പ്പെട്ടത്.

ഇതുവരെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഏകദേശം 700-800 വിദഗ്ധര്‍ 40 ദിവസമായി അധികാരികളുടെ മേല്‍നോട്ടത്തില്‍ രാവും പകലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിലവില്‍ 550-560 പേര്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നുണ്ടെന്നും റെഡ്ഡി പറഞ്ഞു.

'എസ്എല്‍ബിസി ടണലില്‍ നടന്നുകൊണ്ടിരിക്കുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പ്രശ്‌നം പരിഹരിക്കാന്‍ തുരങ്കത്തില്‍ 105 മുതല്‍ 110 മീറ്റര്‍ വരെ കുഴിക്കല്‍ കൂടി നടത്തേണ്ടതുണ്ട്,' ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News