മാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്ക് വിലക്ക്

Update: 2025-04-16 08:39 GMT
മാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ക്ക് വിലക്ക്

കൊച്ചി: മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ റിപോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോടതി. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദേശം. എസ്എഫ്‌ഐഒ റിപോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച പരാതി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീണ വിജയന്‍ അടക്കമുള്ള പ്രതികള്‍ക്ക് നോട്ടിസ് അയക്കാനിരിക്കെയാണ് ഉത്തരവ്.

.

Tags:    

Similar News