
കൊച്ചി: കാട്ടാന ആക്രമണങ്ങളെ തടയിടാൻ എന്തു ചെയ്തെന്ന് സർക്കാറിനോട് ഹൈക്കോടതി. ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നഷ്ട പരിഹാരമോ ആശ്വാസ വാക്കുകളോ നഷ്ടപ്പെട്ട ജീവന് പകരമാകില്ലെന്നും കോടതി കൂട്ടിചേർത്തു.
വിഷയത്തില്‍ അമിക്‌സ് ക്യൂറിമാരായി എംപി മാധവന്‍കുട്ടിയും, ലിജി വടക്കേടവും നിയമിതരായി. ജനങ്ങള്‍ക്ക് പരാതികളും, നിര്‍ദേശങ്ങളും അറിയിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സര്‍വേ നടത്തണമെന്നും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്ന പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.