വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസ്സംഗതക്കെതിരേ കേരളാ കോൺഗ്രസ് എം പ്രതിഷേധ മാർച്ച്

Update: 2025-02-18 03:41 GMT
വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസ്സംഗതക്കെതിരേ കേരളാ കോൺഗ്രസ് എം പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസ്സംഗത പാലിക്കുന്നുവെന്ന് ആരോപിച്ച് കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. മാണി വിഭാഗത്തിന്‍റെ കർഷക സംഘടനയായ കർഷക യൂണിയനാണ് സമരത്തിനൊരുങ്ങുന്നത്.

ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുക എന്ന നിലപാടിൻ്റെ പുറത്താണ് ഇത്തരത്തിൽ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

വന്യ ജീവി സംഘർഷങ്ങൾ പരിഹരിക്കുന്നത്തിൽ കേന്ദ്ര നിയമത്തിന്‍റെ അപര്യാപ്ത സംസ്ഥാന സർക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാൽ പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം വെച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന വികാരമാണ് പാർട്ടിക്കുള്ളതെന്നും അവർ കൂട്ടിചേർത്തു. 

Tags:    

Similar News