
പാലക്കാട്: ഇപ്രാവശ്യം വേനല്‍ കാലത്ത് സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇത്തവണ കെഎസ്ഇബിക്ക് ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പള്ളിവാസല്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തില്‍ തന്നെ ആറ് കോടിയുടെ വൈദ്യൂതി ഉല്പാദിപ്പിച്ചെന്ന് കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. തൊട്ടിയാര്‍ ജല വൈദ്യുതി പദ്ധതി നാല്‍പ്പത് മെഗാവാട്ട് ശേഷിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് പോകേണ്ടി വരില്ല എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.